---
title: "വാഹനപരിശോധനയ്ക്കിടെ വത്തക്ക കയറ്റിയ പിക്കപ്പ് വാനിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Prohibited tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38586/prohibited-tobacco-products"
published_at: "2022-04-21T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626102376dc5f_vac.jpg"
keywords: []
---

# വാഹനപരിശോധനയ്ക്കിടെ വത്തക്ക കയറ്റിയ പിക്കപ്പ് വാനിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ വത്തക്ക കയറ്റിയ പിക്ക് അപ് വാനിൽ കടത്തി കൊണ്ടുവന്ന 14 ചാക്കിൽ 11,000 പാക്കറ്റോളം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.

## Article Content

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ വത്തക്ക കയറ്റിയ പിക്ക് അപ് വാനിൽ കടത്തി കൊണ്ടുവന്ന 14 ചാക്കിൽ 11,000 പാക്കറ്റോളം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി.

കൂത്തുപറമ്പ സ്വദേശികളായ ഷമിർ പുന്നക്കൽ, നൗഫൽ പുന്നക്കൽ എന്നിവരുടെ പേരിൽ കോട്പ കേസ് എടുത്തു.

എക്സൈസ് ഇൻസ്പെക്ടർ ഷാബു സിയുടെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേന്ദ്രൻ കെ.കെ, ജോർജ്ജ് ഫർണാണ്ടസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജനാർദ്ദനൻ എം.കെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദിപൻ എം.വി , നെൽസൺ. ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38586/prohibited-tobacco-products)