---
title: "പ്രാദേശിക ചരിത്രരചനയിൽ നാലാം തവണയും ഒന്നാം സ്ഥാനം നേടി കെ.വി. മെസ്ന"
english_title: "KV Mesna Wins First Prize in Local History Writing for Fourth Time Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385834/kv-mesna-first-prize-local-history-writing-thaliparamba-fourth-time"
published_at: "2026-10-06T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac522730dd3d_1000906682.jpg"
keywords: ["Thaliparamba News", "Social Science Fair", "KV Mesna", "Tagore Vidyaniketan"]
---

# പ്രാദേശിക ചരിത്രരചനയിൽ നാലാം തവണയും ഒന്നാം സ്ഥാനം നേടി കെ.വി. മെസ്ന

> **Lead Summary:** തളിപ്പറമ്പ്: പ്രാദേശിക ചരിത്രരചനയിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ.വി. മെസ്ന.

## Article Content

തളിപ്പറമ്പ്: പ്രാദേശിക ചരിത്രരചനയിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി കെ.വി. മെസ്ന.

പാച്ചേനി ഗവ. ഹൈസ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സാമൂഹ്യശാസ്ത്രമേളയിലാണ് ഈ നേട്ടം.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് ടു വിദ്യാർഥിനിയാണ് മെസ്ന. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി. സ്കൂൾ പ്രധാന അധ്യാപകൻ കെ.വി. മെസ്മറിന്റെയും കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.കെ. ബീനയുടെയും ഏക മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385834/kv-mesna-first-prize-local-history-writing-thaliparamba-fourth-time)