---
title: "പയ്യന്നൂരിൽ കോളേജ് വനിതാ ഹോസ്റ്റലിലെ സാമ്പത്തിക അഴിമതി; പ്രിൻസിപ്പലിനെ എസ്എഫ്ഐ ഉപരോധിച്ചു"
english_title: "Financial Irregularities at Payyanur College Women's Hostel, SFI Blocks Principal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385775/payyanur-college-womens-hostel-financial-scam-sfi-blocks-principal"
published_at: "2026-10-06T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bce4e0420_simple-card-Recovered.jpg"
keywords: ["Payyanur News", "SFI", "Payyanur College", "Kannur University", "Campus News"]
---

# പയ്യന്നൂരിൽ കോളേജ് വനിതാ ഹോസ്റ്റലിലെ സാമ്പത്തിക അഴിമതി; പ്രിൻസിപ്പലിനെ എസ്എഫ്ഐ ഉപരോധിച്ചു

> **Lead Summary:** **പയ്യന്നൂർ:** കോളേജ് വനിതാ ഹോസ്റ്റലിലെ സാമ്പത്തിക അഴിമതി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.മാസങ്ങളായി ഹോസ്റ്റലിലെ ഭക്ഷ്യസാധനങ്ങൾക്കും പാചക സിലിണ്ടറുകൾക്കും ഉൾപ്പെടെ അമിതമായി പണം ഈടാക്കി ഗുരുതരമായ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

## Article Content

**പയ്യന്നൂർ:** കോളേജ് വനിതാ ഹോസ്റ്റലിലെ സാമ്പത്തിക അഴിമതി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.മാസങ്ങളായി ഹോസ്റ്റലിലെ ഭക്ഷ്യസാധനങ്ങൾക്കും പാചക സിലിണ്ടറുകൾക്കും ഉൾപ്പെടെ അമിതമായി പണം ഈടാക്കി ഗുരുതരമായ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

ഇതിൽ ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാൻ പ്രിൻസിപ്പലും മാനേജ്മെന്റും തയ്യാറാകാത്തതിനെ തുടർന്നാണ് പ്രതിഷേധം.സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഹോസ്റ്റൽ ഇൻചാർജും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. പി. പ്രജിതയെ അന്വേഷണവിധേയമായി സ്ഥാനത്തുനിന്ന് മാറ്റി.

കോളേജിൽ നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്വത്തിൽ നിന്നും ഇവരെ പുറത്താക്കണമെന്നും, നടപടി ഉണ്ടാകാത്ത പക്ഷം തുടർസമരങ്ങളുമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ പയ്യന്നൂർ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385775/payyanur-college-womens-hostel-financial-scam-sfi-blocks-principal)