---
title: "നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു"
english_title: "bike accident in narath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38571/bike-accident-in-narath"
published_at: "2022-04-21T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260f71779ae1_IMG-20220421-WA0013.jpg"
keywords: []
---

# നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു

> **Lead Summary:** **നാറാത്ത്: **നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .

## Article Content

**നാറാത്ത്: **നാറാത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി യാണ് മരിച്ചത് . ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം .

കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ ഇബ്രാഹിം ഹാജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ച ഇബ്രാഹിം ഹാജി സൗദി കെഎംസിസി ദീർഘ കാല പ്രവർത്തകനായിരുന്നു.നിലവിൽ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ആണ് . മയ്യിൽ പോലിസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38571/bike-accident-in-narath)