---
title: "രാജ്യത്ത് രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ : ജാഗ്രത തുടരാൻ നിർദേശം"
english_title: "covid cases increased in delhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38562/covid-cases-increased-in-delhi"
published_at: "2022-04-21T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260df4b1879f_download (22).jpg"
keywords: []
---

# രാജ്യത്ത് രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ : ജാഗ്രത തുടരാൻ നിർദേശം

> **Lead Summary:** **ന്യൂഡല്‍ഹി: **തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2380 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2380 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവില്‍ 13,433 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


കഴിഞ്ഞദിവസം 2067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. ഇന്നലെ 1009 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 

ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38562/covid-cases-increased-in-delhi)