---
title: "സിപിഎം പ്രവർത്തകർ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു"
english_title: "Youth Congress Leader Rahul House Attacked Muslim League Leaders Visit Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385397/taliparamba-youth-congress-leader-house-attack-league-visit"
published_at: "2026-10-03T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac11c0f70d3a_simple-card-Recovered.jpg"
keywords: ["Taliparamba News", "Youth Congress", "Muslim League"]
---

# സിപിഎം പ്രവർത്തകർ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ :** സിപിഎം ക്രിമിനൽ സംഘം ആക്രമിച്ച യൂത്ത്‌ കോൺഗ്രസ്സ് നേതാവ് വി രാഹുലിന്റെ വീട് തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ നേതാക്കൾ സന്ദർശിച്ചു.ഇന്നലെ പാതിരാത്രിയിലാണ് സിപിഎം ക്രിമിനൽ സംഘം രാഹുലിന്റെ വീട് ആക്രമിക്കുകയും വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തത്.

## Article Content

**തളിപ്പറമ്പ :** സിപിഎം ക്രിമിനൽ സംഘം ആക്രമിച്ച യൂത്ത്‌ കോൺഗ്രസ്സ് നേതാവ് വി രാഹുലിന്റെ വീട് തളിപ്പറമ്പ മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ നേതാക്കൾ സന്ദർശിച്ചു.ഇന്നലെ പാതിരാത്രിയിലാണ് സിപിഎം ക്രിമിനൽ സംഘം രാഹുലിന്റെ വീട് ആക്രമിക്കുകയും വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തത്.

അക്രമികളെ അഴിച്ച്‌ വിട്ട്‌ തളിപ്പറമ്പിൽ നിലവിലുള്ള സമാധാന അന്തരീക്ഷം തകർക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലീഗ്‌ നേതാക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.

മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി,ജനറൽ സെക്രട്ടറി സി മുഹമ്മദ്‌ സിറാജ്,ട്രഷറർ സി മുഹമ്മദ്‌ അഷ്‌റഫ് (ബപ്പു),സഹഭാരവാഹികളായ സിദ്ദീഖ്‌ ഗാന്ധി,സയ്യിദ്‌ ജാബിർ തങ്ങൾ,പി പി ഇസ്മാഈൽ,എം വി ഫാസിൽ എന്നിവർ രാഹുലിന്റെ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385397/taliparamba-youth-congress-leader-house-attack-league-visit)