---
title: "കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ച പ്രതി എറണാകുളത്ത് പിടിയിൽ"
english_title: "Scooter Theft Accused From Kannur Arrested In Ernakulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385393/kannur-scooter-theft-accused-arrested-ernakulam"
published_at: "2026-10-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac117f6c8d35_1000899546.jpg"
keywords: ["Kannur News", "Scooter Theft", "Crime News"]
---

# കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ച പ്രതി എറണാകുളത്ത് പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.

## Article Content

കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.

കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്ത് നിന്നാണ് പാലക്കാട് സ്വദേശിയായ പ്രതി എസ്. ആദിത്യനെ (23) പിടികൂടിയത്.

ഓഗസ്റ്റ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്ത് നിന്ന് മോഷണം പോയത്. സ്കൂട്ടറിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ സിറ്റി എസ്.എച്ച്.ഒ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385393/kannur-scooter-theft-accused-arrested-ernakulam)