---
title: "പഴയങ്ങാടിയിൽ റോഡ് ഉപരോധം; 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Road Blockade In Pazhayangadi Case Against 10 Youth League Workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385305/pazhayangadi-road-blockade-case-against-youth-league-workers"
published_at: "2026-10-03T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac098b47a984_IMG-20191107-WA0184.jpg"
keywords: ["Pazhayangadi News", "Youth League Protest", "Kannur News"]
---

# പഴയങ്ങാടിയിൽ റോഡ് ഉപരോധം; 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** പഴയങ്ങാടിയിൽ റോഡ് ഉപരോധിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസ്.ഡൽഹിയിൽ സമരം ചെയ്ത യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ യൂത്ത് ലീഗ് പ്രവർത്തകർ പഴയങ്ങാടിയിൽ റോഡ് ഉപരോധിച്ചത്.

## Article Content

പഴയങ്ങാടിയിൽ റോഡ് ഉപരോധിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസ്.ഡൽഹിയിൽ സമരം ചെയ്ത യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ യൂത്ത് ലീഗ് പ്രവർത്തകർ പഴയങ്ങാടിയിൽ റോഡ് ഉപരോധിച്ചത്.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.പോലീസ് എത്തി പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നു. ഇതോടെ വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.തുടർന്ന് പഴയങ്ങാടി എസ്.ഐ കെ.ടി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

സഫീർ കാവിലെപറമ്പ്, വാഹിദ് മുട്ടം, ഷബീർ മടക്കര, സജ്ഫീർ ഓണപ്പറമ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385305/pazhayangadi-road-blockade-case-against-youth-league-workers)