---
title: "യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ വെച്ചിയോട്ടിന്റെ വീട്ടുമുറ്റത്ത് അതിക്രമം; വാഹനങ്ങൾ അടിച്ചുതകർത്തു, ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്"
english_title: "Youth Congress Leader Rahul Vechiyott House Attacked Vehicles Vandalized DYFI Leader Booked Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385283/taliparamba-youth-congress-rahul-vechiyott-house-attack-case"
published_at: "2026-10-03T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac07d6030464_simple-card-Recovered.jpg"
keywords: ["Taliparamba News", "Youth Congress", "Rahul Vechiyott", "Crime News"]
---

# യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ വെച്ചിയോട്ടിന്റെ വീട്ടുമുറ്റത്ത് അതിക്രമം; വാഹനങ്ങൾ അടിച്ചുതകർത്തു, ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ പൂക്കോത്ത് നടയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വാഹനങ്ങൾ അടിച്ചുതകർത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ പൂക്കോത്ത് നടയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വാഹനങ്ങൾ അടിച്ചുതകർത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.

ഡി.വൈ.എഫ്.ഐ നേതാവ് കീഴാറ്റൂരിലെ എം.സി. അഖിൽ, മുഖംമൂടി ധരിച്ച മറ്റൊരാൾ എന്നിവരുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.സംഭവ സമയം രാഹുൽ വീട്ടിൽ ഉറങ്ങുകയായിരുന്നു.

പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ചുകയറി 'ഇറങ്ങിവാടാ രാഹുലേ' എന്ന് ആക്രോശിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീറ്റോ മഹീന്ദ്ര വാഹനത്തിന് കേടുപാട് വരുത്തുകയും രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തിൽ അഖിൽ ഉൾപ്പെടെ രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385283/taliparamba-youth-congress-rahul-vechiyott-house-attack-case)