---
title: "കുഴൽക്കിണർ ട്രാക്ടർ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു"
english_title: "Two Killed As Borewell Tractor Overturns Onto House In Varakkad Vellarikundu Kasaragod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385276/kasaragod-varakkad-borewell-tractor-accident-two-dead"
published_at: "2026-10-03T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0737a2ef00_IMG-20191107-WA0081.jpg"
keywords: ["Kasaragod News", "Vellarikundu Accident", "Tractor Accident"]
---

# കുഴൽക്കിണർ ട്രാക്ടർ വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

> **Lead Summary:** **കാസർകോട്: **വെള്ളരിക്കുണ്ട്, എളേരി, വരക്കാട് കുഴൽക്കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുണ്ടായിരുന്നവരാണ്.

## Article Content

**കാസർകോട്: **വെള്ളരിക്കുണ്ട്, എളേരി, വരക്കാട് കുഴൽക്കിണർ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുണ്ടായിരുന്നവരാണ്.

ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്.വരക്കാട് ബാങ്കിന് സമീപത്തെ വലിയ ഇറക്കത്തിലാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് ട്രാക്ടർ നിയന്ത്രണം തെറ്റി സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് അപകടമുണ്ടായ സ്ഥലത്ത് നേരത്തെയും നാല് വലിയ അപകടങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385276/kasaragod-varakkad-borewell-tractor-accident-two-dead)