---
title: "ലോക വയോജന ദിനം:  'വഴി തീർത്തവർക്ക് ആദരം' പരിപാടി സംഘടിപ്പിച്ചു"
english_title: "World Senior Citizens Day Tribute To Elders Organized In Allamkulam Ward Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385235/world-senior-day-tribute-allamkulam-ward-taliparamba"
published_at: "2026-10-02T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfcf6d84b9a_simple-card-Recovered.jpg"
keywords: ["Taliparamba News", "Senior Citizens Day", "Allamkulam News"]
---

# ലോക വയോജന ദിനം:  'വഴി തീർത്തവർക്ക് ആദരം' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഒക്ടോബർ 1 ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ അള്ളാംകുളം വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോന്റെ നേതൃത്വത്തിൽ 'വഴി തീർത്തവർക്ക് ആദരം' പരിപാടി സംഘടിപ്പിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്തുല സേവനമർപ്പിച്ച 15 പേർക്കാണ് ആദരവ് നൽകിയത്.

## Article Content

**തളിപ്പറമ്പ്: **ഒക്ടോബർ 1 ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭ അള്ളാംകുളം വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോന്റെ നേതൃത്വത്തിൽ 'വഴി തീർത്തവർക്ക് ആദരം' പരിപാടി സംഘടിപ്പിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്തുല സേവനമർപ്പിച്ച 15 പേർക്കാണ് ആദരവ് നൽകിയത്.

ഡോ. ടി.പി.എം. സുബൈർ, കെ.സി. വർഗീസ്, ഡോ. സബിത ഭാസ്കരൻ, എ.പി. അബ്ദുള്ളക്കുട്ടി മാസ്റ്റർ, എ.പി. ഉമ്മർ, പി. സാവിത്രി, എം.പി. മമ്മു, കെ. കുഞ്ഞപ്പൻ, ഐച്ചേരി മുഹമ്മദ് കുഞ്ഞി, കെ.വി. അബൂബക്കർ, എസ്.പി. മുസ്തഫ, സംസം ഇബ്രാഹിം ഹാജി, ഹസ്സൻ യൂണിറ്റി ലൈൻ, ചന്ദ്രശേഖരൻ മാസ്റ്റർ, ആയിഷ ബീവി ടീച്ചർ തുടങ്ങിയവരെയാണ് ആദരിച്ചത്.

വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോന്റെ അധ്യക്ഷതയിൽ ഡോ. ടി.പി.എം. സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ മുൻ ചെയർമാൻ മഹമൂദ് അള്ളാംകുളം, പി.വി. ഇബ്രാഹിം മാസ്റ്റർ, എം.കെ. ഷബിത, മർഹബ മുനീർ, ഡോ. നഫീസ ബീവി, കെ.വി. മുഹമ്മദ് കുഞ്ഞി, എം. സിദ്ധീഖ്, പി.പി. മുഹമ്മദ് കുഞ്ഞി, സി.പി. ബഷീർ, മലിക്കൻ മുസ്തഫ, സഞ്ചബീൽ അള്ളാംകുളം തുടങ്ങിയവർ ആദരം നൽകി.

റഹീസ് വി.എം, തബ്ഷീറലി കെ.വി, കെ.പി. അമീൻ, ഷഫീന, ഷഹനാസ് ജാബിർ, കെ.എസ്. ഖദീജ, റൈഹാനത്ത്, സി.കെ. ഹാരിസ്, അബു മുഹമ്മദ്, രാജശ്രീ, എൻ.പി. റംല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385235/world-senior-day-tribute-allamkulam-ward-taliparamba)