---
title: "ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; നഗരസഭാ ചെയർമാന് നേരെ കൈയേറ്റം,നഗരസഭാ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താൽ"
english_title: "Clash Between DYFI And Youth Congress In Sreekandapuram Chairman Attacked UDF Calls Hartal Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385234/sreekandapuram-dyfi-youth-congress-clash-chairman-attacked-udf-hartal"
published_at: "2026-10-02T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfcede11f6b_IMG-20191107-WA0081.jpg"
keywords: ["Sreekandapuram News", "DYFI Youth Congress Clash", "EV Ramakrishnan", "UDF Hartal"]
---

# ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം; നഗരസഭാ ചെയർമാന് നേരെ കൈയേറ്റം,നഗരസഭാ പരിധിയിൽ നാളെ യുഡിഎഫ് ഹർത്താൽ

> **Lead Summary:** **ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം.സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു.

## Article Content

**ശ്രീകണ്ഠപുരം: **ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം.സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു.

ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.നഗരസഭാ ചെയർമാനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ (03-10-2026, ശനിയാഴ്ച) ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ ആചരിക്കുന്നത്. എന്നാൽ അവശ്യ സർവീസുകളടക്കമുള്ള വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് വലിയ തോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385234/sreekandapuram-dyfi-youth-congress-clash-chairman-attacked-udf-hartal)