---
title: "കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിനാചരണം സംഘടിപ്പിച്ചു"
english_title: "Gandhi Jayanti Celebrations Organized In Pariyaram By Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385214/gandhi-jayanti-celebration-pariyaram-congress-committee"
published_at: "2026-10-02T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb1314d8a8_IMG-20191107-WA0081.jpg"
keywords: ["Pariyaram News", "Gandhi Jayanti", "Congress News"]
---

# കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** മഹാത്മാഗാന്ധി ജന്മദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സായാഹ്നവും സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം:** മഹാത്മാഗാന്ധി ജന്മദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സായാഹ്നവും സംഘടിപ്പിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.ഐ.വി. കുഞ്ഞിരാമൻ, ഇ. വിജയൻ, വി. ജാനകി, പി.എം. അൽ അമീൻ, വിവിസി ബാലൻ, ടി.കെ. സൈദ്, ബിന്ദു ബിനോയ്, പി.വി. ഗോപാലൻ, സി.എം. ആന്റണി, മൈക്കിൾ കെ.വി. സുരാഗ്, അഡ്വ. സുരജ് പരിയാരം എന്നിവർ പ്രസംഗിച്ചു.

മുടിക്കാനം:ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മുടിക്കാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനെയും അനുസ്മരണയോഗം സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് പ്രസിഡണ്ട് ജിസൺ മുടിക്കാനം അധ്യക്ഷത വഹിച്ചു സിന്ധു സേവ്യർ,കെ രാജൻ,കെ ജോസ് , പി.ജെ വിനോദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385214/gandhi-jayanti-celebration-pariyaram-congress-committee)