---
title: "കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് കാറിന്റെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ച കേസ്; ആറ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ"
english_title: "Six DYFI SFI Workers Arrested For Damaging Minister OJ Janeesh Car Flag Post In Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385107/six-arrested-flag-post-damage-minister-oj-janeesh-car-thaliparamba"
published_at: "2026-10-02T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf2f9e123e9_IMG-20191107-WA0074.jpeg"
keywords: ["OJ Janeesh", "Thaliparamba Police", "DYFI SFI Arrest"]
---

# കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് കാറിന്റെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ച കേസ്; ആറ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ

> **Lead Summary:** **തളിപ്പറമ്പ്: **കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കുമാർ സഞ്ചരിച്ച സ്റ്റേറ്റ് കാറിന്റെ മുൻഭാഗത്തുള്ള ഇന്ത്യൻ പതാകയുള്ള ഫ്ലാഗ് പോസ്റ്റ് പിടിച്ച് നശിപ്പിക്കുകയും തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടറുടെയും പോലീസ് പാർട്ടിയുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് 14 ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കുമാർ സഞ്ചരിച്ച സ്റ്റേറ്റ് കാറിന്റെ മുൻഭാഗത്തുള്ള ഇന്ത്യൻ പതാകയുള്ള ഫ്ലാഗ് പോസ്റ്റ് പിടിച്ച് നശിപ്പിക്കുകയും തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടറുടെയും പോലീസ് പാർട്ടിയുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് 14 ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാഴയിലെ വാടി പ്രജീഷ് ബാബു (30), കുഞ്ഞിമംഗലത്തെ അതുൽരാജ് (25), കേളോത്തെ രമിത്ത് (32), കാനൂലിലെ തിക്കൽ സിദ്ധാർഥ് (23), തൃച്ചംബരം പാലകുളങ്ങരയിലെ മൈലാപുറത്ത് ഹൗസിലെ കെ.കെ അക്ഷയ് (30), പന്നിയൂർ പള്ളിവയൽ മഴൂരിലെ വെത്തിലോട് ബിനിൽ കൃഷ്ണൻ (27) എന്നിവരാണ് അറസ്റ്റിലായത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന കണ്ണൂർ സൂ സഫാരി പാർക്ക് അവലോകന യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05ന് കരിമ്പം സർ സയ്യിദ് കോളേജ് ജംഗ്ഷനിൽ വെച്ചാണ് സംഭവം.തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ കെ.പി ശ്രീഹരിയുടെ പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385107/six-arrested-flag-post-damage-minister-oj-janeesh-car-thaliparamba)