---
title: "തളിപ്പറമ്പിന്റെ ജൈവപൈതൃകം കാത്തുസൂക്ഷിക്കാൻ മാസ്റ്റർ പ്ലാൻ; കുളങ്ങളും പള്ളികളും കാവുകളും മരങ്ങളും ഇനി സംരക്ഷണ വലയത്തിൽ"
english_title: "Thaliparamba Biodiversity Master Plan Jaiva Paithrukam Project Launched"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385105/thaliparamba-biodiversity-master-plan-jaiva-paithrukam"
published_at: "2026-10-02T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf2cee37510_simple-card.jpg"
keywords: ["Thaliparamba News", "Biodiversity", "Sir Syed College"]
---

# തളിപ്പറമ്പിന്റെ ജൈവപൈതൃകം കാത്തുസൂക്ഷിക്കാൻ മാസ്റ്റർ പ്ലാൻ; കുളങ്ങളും പള്ളികളും കാവുകളും മരങ്ങളും ഇനി സംരക്ഷണ വലയത്തിൽ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിന്റെ ജൈവവൈവിധ്യവും പ്രകൃതി-ചരിത്ര പൈതൃകവും സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുന്നതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു.തളിപ്പറമ്പ് നഗരസഭ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി)യും സർ സയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗവും സഹകരിച്ചാണ് ‘ജൈവ പൈതൃകം’ പദ്ധതിക്ക് രൂപം നൽകുന്നത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിന്റെ ജൈവവൈവിധ്യവും പ്രകൃതി-ചരിത്ര പൈതൃകവും സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുന്നതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു.തളിപ്പറമ്പ് നഗരസഭ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി)യും സർ സയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗവും സഹകരിച്ചാണ് ‘ജൈവ പൈതൃകം’ പദ്ധതിക്ക് രൂപം നൽകുന്നത്.

മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 14ന് ബുധനാഴ്ച സർ സയ്യിദ് കോളേജ് സെമിനാർ ഹാളിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈറിന്റെ നേതൃത്വത്തിൽ ബി.എം.സി അംഗങ്ങൾ, ശാസ്ത്രജ്ഞർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

കുളങ്ങളും കാവുകളും മരങ്ങളും രേഖപ്പെടുത്തുംതളിപ്പറമ്പിലെ പുരാതന കുളങ്ങൾ, ജലാശയങ്ങൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, പഴക്കമേറിയ വൃക്ഷങ്ങൾ എന്നിവയുടെ ശാസ്ത്രീയ രേഖ തയ്യാറാക്കും. ക്ഷേത്ര-പള്ളി പരിസരങ്ങളിലെ സസ്യവൈവിധ്യം, പക്ഷികൾ, ശലഭങ്ങൾ, ജലജീവികൾ തുടങ്ങിയവയും രേഖപ്പെടുത്തും.

രാജരാജേശ്വര ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വലിയ മരങ്ങൾ, ക്ഷേത്രക്കുളങ്ങൾ, കാവുകൾ എന്നിവ പ്രകൃതി-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385105/thaliparamba-biodiversity-master-plan-jaiva-paithrukam)