---
title: "ആന്തൂർ നഗരസഭ ‘ശുചിത്വം 2026’ ക്യാമ്പയിന് തുടക്കമായി"
english_title: "Thaliparamba Municipality Launches Swachhata 2026 Cleanliness Campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385055/thaliparamba-shuchithwam-2026-campaign-launched"
published_at: "2026-10-01T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe6302146d8_simple-card.jpg"
keywords: ["Thaliparamba News", "Kannur News", "Swachh Bharat"]
---

# ആന്തൂർ നഗരസഭ ‘ശുചിത്വം 2026’ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **ആന്തൂർ : **നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശുചിത്വം 2026’ ശുചിത്വ ക്യാമ്പയിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ സതീദേവി, വൈസ് ചെയർപേഴ്സൺ പാച്ചേരി വിനോദ്, നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ, ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, വിവിധ സ്കൂൾ-കോളേജ് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പയിനിൽ പങ്കെടുത്തു.

## Article Content

**ആന്തൂർ : **നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശുചിത്വം 2026’ ശുചിത്വ ക്യാമ്പയിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ സതീദേവി, വൈസ് ചെയർപേഴ്സൺ പാച്ചേരി വിനോദ്, നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ, ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, വിവിധ സ്കൂൾ-കോളേജ് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പയിനിൽ പങ്കെടുത്തു.

നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, പൊതുജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനും ഓരോ പൗരന്റെയും സഹകരണം അനിവാര്യമാണെന്ന് നഗരസഭ ചെയർപേഴ്സൺ സതീദേവി പറഞ്ഞു. നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ജനങ്ങളും വിദ്യാർഥികളും വിവിധ സംഘടനകളും സജീവമായി പങ്കാളികളാകണമെന്നും അവർ അഭ്യർഥിച്ചു.

ശുചിത്വം നഗരസഭയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ജനപങ്കാളിത്തത്തിലൂടെയാണ് നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കാൻ കഴിയുകയെന്നും ചെയർപേഴ്സൺ പറഞ്ഞു. വിദ്യാർഥികളും വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തത്തോടെയാണ് ക്യാമ്പയിന് തുടക്കമായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385055/thaliparamba-shuchithwam-2026-campaign-launched)