---
title: "ആർ.എസ്.എസ് ശാഖയ്ക്ക് നേരെ ആക്രമണം; പ്രവർത്തകന് പരിക്ക്, കേസെടുത്തു"
english_title: "RSS Shakha Attacked In Peringom One Injured Police Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/385006/rss-shakha-attacked-peringom-one-injured-case"
published_at: "2026-10-01T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe23bf330ba_IMG-20191107-WA0074.jpeg"
keywords: ["Peringom News", "RSS Attack", "Kannur News"]
---

# ആർ.എസ്.എസ് ശാഖയ്ക്ക് നേരെ ആക്രമണം; പ്രവർത്തകന് പരിക്ക്, കേസെടുത്തു

> **Lead Summary:** **പെരിങ്ങോം:** പെരിങ്ങോത്ത് ആർ.എസ്.എസ് ശാഖയ്ക്ക് നേരെ ആക്രമണം, ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടിന് പെരിങ്ങോം അരവഞ്ചാലിൽ കീപ്പാട്ട്‌പെയിലിലാണ് സംഭവം.ലക്ഷ്മണൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് പരിക്കേറ്റത്.

## Article Content

**പെരിങ്ങോം:** പെരിങ്ങോത്ത് ആർ.എസ്.എസ് ശാഖയ്ക്ക് നേരെ ആക്രമണം, ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടിന് പെരിങ്ങോം അരവഞ്ചാലിൽ കീപ്പാട്ട്‌പെയിലിലാണ് സംഭവം.ലക്ഷ്മണൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് പരിക്കേറ്റത്.

ഇദ്ദേഹം ഉൾപ്പെടെയുള്ള പ്രവർത്തകർ ബി.ജെ.പി കാര്യാലയത്തിൽ നടന്നുവരുന്ന ആർ.എസ്.എസ് ശാഖയിൽ പങ്കെടുത്തുവരവെ നിധിൻ, ശരത്, സിദ്ധാർത്ഥ് എന്നീ സി.പി.എം പ്രവർത്തകർ കാര്യാലയ മുറ്റത്തേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

കൊത്തിപ്പൊളിക്കും എന്ന് ഭീഷണി മുഴക്കിയശേഷം നിധിൻ ലക്ഷ്മണന്റെ മുഖത്തടിക്കുകയും മറ്റ് പ്രതികൾ പ്രവർത്തകരെ പിടിച്ചുതള്ളി ശാഖ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.പെരിങ്ങോം പൊലീസ് കേസെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/385006/rss-shakha-attacked-peringom-one-injured-case)