---
title: "ക്ഷേത്ര ഭണ്ഡാരം കവർന്നു: തളിപ്പറമ്പ പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Temple treasury looted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38496/temple-treasury-looted"
published_at: "2022-04-20T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62601098dead3_Untitled-2 web.jpg"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം കവർന്നു: തളിപ്പറമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം കരിമ്പം ശ്രീ കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം .

## Article Content

**തളിപ്പറമ്പ്: **ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം കരിമ്പം ശ്രീ കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം .

ശ്രീകോവിലിനും ഗുരുസ്ഥാനത്തിനും മുമ്പിലുള്ളതും ചുറ്റുമതിലിന് പുറത്ത് സ്ഥാപിച്ചതുമായ മൂന്ന് ഭണ്ഡാരങ്ങളാണ് തകർത്ത് പണം കവർന്ന നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത് ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്.

ശ്രീകോവിലിന് മുമ്പിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. മറ്റു രണ്ട് ഭണ്ഡാരങ്ങളിലെയും പണം കവർന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കളിയാട്ടത്തിന് ശേഷം ഭണ്ഡാരങ്ങൾ തുറന്നിരുന്നില്ല. ക്ഷേത്രംഭാരവാഹി പരാതി നൽകിയതിനെ തുടർന്ന് തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38496/temple-treasury-looted)