---
title: "സ. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മിറ്റി ആചരിച്ചു"
english_title: "Comrade Kodiyeri Balakrishnan 4th Death Anniversary Observed Veshala Local Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384943/kodiyeri-balakrishnan-death-anniversary-veshala-local-committee"
published_at: "2026-10-01T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abddc51b304b_IMG-20191107-WA0081.jpg"
keywords: ["Kodiyeri Balakrishnan", "CPIM", "Kannur News"]
---

# സ. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മിറ്റി ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ(എം) സമുന്നത നേതാവായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ: **സിപിഐ(എം) സമുന്നത നേതാവായിരുന്ന സ. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷികദിനം വേശാല ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി.

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ. കോടിയേരി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384943/kodiyeri-balakrishnan-death-anniversary-veshala-local-committee)