---
title: "CPI(M) വേശാല ലോക്കൽ കുടുംബ സംഗമം കോമക്കരിയിൽ; സംഘാടക സമിതി രൂപീകരിച്ചു"
english_title: "CPIM Extended District Committee Kannur Oct 18 19 Veshala Local Family Meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384939/cpim-district-committee-kannur-veshala-family-meet-oct-9"
published_at: "2026-10-01T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdda5e7eae1_IMG-20191107-WA0081.jpg"
keywords: ["CPIM", "Kannur News", "Chathukappara"]
---

# CPI(M) വേശാല ലോക്കൽ കുടുംബ സംഗമം കോമക്കരിയിൽ; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ(എം) വിപുലീകൃത ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19 തീയതികളിൽ കണ്ണൂരിൽ നടക്കും. അതിന്റെ മുന്നോടിയായി വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 9 ന് കോമക്കരിയിൽ വെച്ച് നടക്കും.സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം പി.കെ. ശബരീഷ് കുമാർ സംസാരിക്കും.

## Article Content

**ചട്ടുകപ്പാറ: **സിപിഐ(എം) വിപുലീകൃത ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19 തീയതികളിൽ കണ്ണൂരിൽ നടക്കും. അതിന്റെ മുന്നോടിയായി വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 9 ന് കോമക്കരിയിൽ വെച്ച് നടക്കും.സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം പി.കെ. ശബരീഷ് കുമാർ സംസാരിക്കും.

പഴയ കാല പ്രവർത്തകരെ ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. കലാപരിപാടി സംഘടിപ്പിക്കും.സംഘാടക സമിതി രൂപീകരിച്ചു. ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, കെ. ഗണേശൻ, എ. ഗിരിധരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ:

ചെയർമാൻ - നിജിലേഷ് പറമ്പൻ

വൈസ് ചെയർമാൻ - എം. ഇന്ദിര

കൺവീനർ - എ. ഗിരിധരൻ

ജോയിന്റ് കൺവീനർ - കെ. മധു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384939/cpim-district-committee-kannur-veshala-family-meet-oct-9)