---
title: "മാട്ടൂൽ - എട്ടിക്കുളം റോഡ് നവീകരണത്തിന് 35 കോടിയുടെ ഭരണാനുമതി: എം വിജിൻ എംഎൽഎ"
english_title: "35 Crore Administrative Sanction For Mattool Ettikulam Road Upgrade M Vijin MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384897/35-crore-sanction-mattool-ettikulam-road-m-vijin-mla"
published_at: "2026-09-30T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd0e1f91d37_IMG-20191107-WA0081.jpg"
keywords: ["Mattool News", "Kannur News", "Road Development"]
---

# മാട്ടൂൽ - എട്ടിക്കുളം റോഡ് നവീകരണത്തിന് 35 കോടിയുടെ ഭരണാനുമതി: എം വിജിൻ എംഎൽഎ

> **Lead Summary:** **മാട്ടൂൽ: **മാട്ടൂൽ - മൊട്ടാമ്പ്രം - പാലക്കോട് - എട്ടിക്കുളം ഹൈസ്കൂൾ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം.എൽ.എ അറിയിച്ചു.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രസ്തുത റോഡ് നവീകരണത്തിന് തുക അനുവദിച്ചിരുന്നു.

## Article Content

**മാട്ടൂൽ: **മാട്ടൂൽ - മൊട്ടാമ്പ്രം - പാലക്കോട് - എട്ടിക്കുളം ഹൈസ്കൂൾ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം.എൽ.എ അറിയിച്ചു.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രസ്തുത റോഡ് നവീകരണത്തിന് തുക അനുവദിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് 15 കിലോ മീറ്റർ നീളത്തിലും, നിലവിലുള്ള 5.50 മീറ്റർ വീതിയിൽ നിന്നും 7 മീറ്റർ ആക്കിയും ആധുനിക നിലവാരത്തിൽ മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജും, കൾവർട്ടുകളും നിർമ്മിക്കാനും, റോഡ് മാർക്കിംഗ്, ദിശാ ബോർഡുകൾ, റോഡ് സേഫ്റ്റി എന്നിവ ഉൾപ്പെടെ പദ്ധതിയിൽ വിഭാവനം ചെയ്തു കൊണ്ട് വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടപടികൾ വൈകുകയായിരുന്നു.വേഗത്തിൽ ഭരണാനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇതിനാണ് ഇപ്പോൾ സർക്കാർ ഭരണാനുമതി നൽകിയതെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു.

മാട്ടൂൽ - മാടായി തീരദേശ മേഖലയിലെ പ്രധാന റോഡാണിത്.സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം വിജിൻ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384897/35-crore-sanction-mattool-ettikulam-road-m-vijin-mla)