---
title: "പിലാത്തറയിൽ പ്രഥമ ശുശ്രൂഷ, സിപിആർ ട്രെയിനിംഗ് ക്യാമ്പ് ഒക്ടോബർ 2ന്"
english_title: "First Aid And CPR Training Camp On October 2 At Pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384896/first-aid-cpr-training-camp-october-2-pilathara"
published_at: "2026-09-30T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd0d9fedfbd_IMG-20191107-WA0074.jpeg"
keywords: ["Pilathara News", "Kannur News", "Red Cross"]
---

# പിലാത്തറയിൽ പ്രഥമ ശുശ്രൂഷ, സിപിആർ ട്രെയിനിംഗ് ക്യാമ്പ് ഒക്ടോബർ 2ന്

> **Lead Summary:** **പിലാത്തറ: **പിലാത്തറ പ്രസ് ഫോറത്തിന്റെയും യുവ ഹോപ്പിന്റെയും സഹകരണത്തോടെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രഥമ ശുശ്രൂഷ, സി.പി.ആർ ട്രെയിനിംഗ് ക്യാമ്പ് ഒക്ടോബർ 2ന് പിലാത്തറ ഹോപ്പിൽ നടക്കും.

## Article Content

**പിലാത്തറ: **പിലാത്തറ പ്രസ് ഫോറത്തിന്റെയും യുവ ഹോപ്പിന്റെയും സഹകരണത്തോടെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രഥമ ശുശ്രൂഷ, സി.പി.ആർ ട്രെയിനിംഗ് ക്യാമ്പ് ഒക്ടോബർ 2ന് പിലാത്തറ ഹോപ്പിൽ നടക്കും.

രാവിലെ 9.30ന് റെഡ് ക്രോസ് പയ്യന്നൂർ താലൂക്ക് ചെയർമാൻ ടി. വി. വിജയന്റെ അധ്യക്ഷതയിൽ തഹസിൽദാർ പി. സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റെഡ് ക്രോസ് ജില്ലാ ചെയർമാൻ കെ.ജി. ബാബു മുഖ്യാതിഥിയായിരിക്കും.

കെ. എസ്. ജയമോഹൻ, ഒ.കെ നാരായണൻ നമ്പൂതിരി, ഷനിൽ കെ.പി, ശങ്കരൻ കൈതപ്രം, ജാക്വലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിക്കും. ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ ഹരി കെ. ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384896/first-aid-cpr-training-camp-october-2-pilathara)