---
title: "കണ്ണൂർ ദസറയ്ക്ക് 12ന് തുടക്കം; ആകാശത്ത് വിരിയും 500 ഡ്രോണുകളുടെ വർണവിസ്മയം"
english_title: "Kannur Dasara Celebrations From 12th To 21st With Mega Drone Show"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384885/kannur-dasara-celebrations-from-october-12-drone-show"
published_at: "2026-09-30T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcdffc314cb_1000892088.jpg"
keywords: ["Kannur Dasara", "Kannur Corporation", "Kannur News"]
---

# കണ്ണൂർ ദസറയ്ക്ക് 12ന് തുടക്കം; ആകാശത്ത് വിരിയും 500 ഡ്രോണുകളുടെ വർണവിസ്മയം

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും.

## Article Content

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും.

കെ.എസ്. ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.

മൈസൂർ ദസറയുടെ മുഖ്യ ആകർഷണമായ മെഗാ ഡ്രോൺ ഷോ ഇത്തവണ കണ്ണൂരിലെ ദസറയ്ക്ക് മാറ്റുകൂട്ടും. സമാപന ദിവസമായ 21നാണ് 500-ൽ അധികം ഡ്രോണുകൾ മെഗാ ഷോയുടെ ഭാഗമായി ആകാശത്ത് കണ്ണൂരിന്റെ തനത് കലാരൂപങ്ങൾ തെളിയിച്ച് വർണവിസ്മയം തീർക്കുന്നത്.

മൈസൂർ ദസറയ്ക്ക് ഡ്രോൺ ഷോ ഒരുക്കുന്ന സംഘമാണ് കേരളത്തിൽ ആദ്യമായി ഡ്രോൺ ഷോ ഒരുക്കാൻ എത്തുന്നതെന്ന് മേയർ അഡ്വ. പി ഇന്ദിര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384885/kannur-dasara-celebrations-from-october-12-drone-show)