---
title: "പരിയാരം അമ്മാനപ്പാറയിൽ ബൈക്കപകടത്തിൽ മരിച്ചത് 19 കാരൻ അഭിനവ് സുരേഷ്"
english_title: "19 Year Old Abhinav Suresh Killed In Bike Accident At Pariyaram Ammanappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384821/19-year-old-abhinav-suresh-killed-bike-accident-pariyaram-ammanappara"
published_at: "2026-09-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca1e0baaf6_simple-card.jpg"
keywords: ["Accident News", "Pariyaram News", "Kannur News"]
---

# പരിയാരം അമ്മാനപ്പാറയിൽ ബൈക്കപകടത്തിൽ മരിച്ചത് 19 കാരൻ അഭിനവ് സുരേഷ്

> **Lead Summary:** **പരിയാരം: **അമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വായാട്ടുപറമ്പ് കവലയിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് മരിച്ചത്.

## Article Content

**പരിയാരം: **അമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വായാട്ടുപറമ്പ് കവലയിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു അഭിനവ്.

മുടിക്കാനം ജംഗ്ഷനിൽ വെച്ച് അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന കെ.എൽ-59 എഫ് 9727 ചെങ്കൽ ലോറിയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് എതിർ ദിശയിൽ മണൽ കയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. റോഡിൽ തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

തല ഉടലിൽ നിന്ന് വേർപെട്ട നിലയിലാണ്.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384821/19-year-old-abhinav-suresh-killed-bike-accident-pariyaram-ammanappara)