---
title: "തളിപ്പറമ്പിലെ തീപിടിത്തം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വ്യാപാരികൾ, മുഖ്യമന്ത്രിക്ക് നിവേദനം നൽകി"
english_title: "Thaliparamba Fire Traders Seek Compensation No Government Aid Yet Petition To CM VD Satheesan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384759/thaliparamba-fire-traders-no-compensation-petition-cm-vd-satheesan"
published_at: "2026-09-29T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbc9c0f111c_simple-card.jpg"
keywords: ["Thaliparamba News", "Merchant Association News", "Fire Accident News"]
---

# തളിപ്പറമ്പിലെ തീപിടിത്തം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് വ്യാപാരികൾ, മുഖ്യമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ് നഗര പരിധിയിൽ ഒക്ടോബർ 9/2025ന് ഉണ്ടായ തീപിടിത്തത്തിൽ 37 ഓളം സംരംഭകരുടെ 100 കടമുറികൾ കത്തി നശിക്കുകയും ചരക്കുകളും ഫർണിച്ചറുകളും നശിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

## Article Content

തളിപ്പറമ്പ് നഗര പരിധിയിൽ ഒക്ടോബർ 9/2025ന് ഉണ്ടായ തീപിടിത്തത്തിൽ 37 ഓളം സംരംഭകരുടെ 100 കടമുറികൾ കത്തി നശിക്കുകയും ചരക്കുകളും ഫർണിച്ചറുകളും നശിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

സർക്കാരിനോട് ധനസഹായത്തിന് വേണ്ടി ആ സമയത്ത് തന്നെ അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഒരു രൂപ പോലും സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ലഭിച്ചിട്ടില്ല.

പുതിയ സർക്കാർ വന്നപ്പോൾ എം.എൽ.എ, ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വീണ്ടും അപേക്ഷകൾ നൽകുകയും നഷ്ടപരിഹാരത്തിന് വേണ്ടി അസോസിയേഷൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശന് നേരിട്ട് നിവേദനം നൽകുകയും എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകണമെന്ന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384759/thaliparamba-fire-traders-no-compensation-petition-cm-vd-satheesan)