---
title: "ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം': പട്ടുവം പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം"
english_title: "Operation Toofan Phase Two Thoofan Thadesham Pattuvam Panchayat Activities Started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384744/operation-toofan-phase-two-thoofan-thadesham-pattuvam-panchayat-started"
published_at: "2026-09-29T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba25ac570a_simple-card.jpg"
keywords: ["Operation Toofan News", "Pattuvam News", "Kannur News"]
---

# ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം': പട്ടുവം പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം

> **Lead Summary:** **തളിപ്പറമ്പ്: **കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ പട്ടുവം പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിയുടെ പട്ടുവം പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വർണ്ണ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സുരേശൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിപ്പറമ്പ് പോലീസ് എസ്.ഐ വി.വി ഗോപിനാഥൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സെടുത്തു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ദാമോദരൻ, പഞ്ചായത്ത് മെമ്പർമാരായ സീനത്ത് മoത്തിൽ, കെ.കെ സൈഫുദ്ദീൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി സജിത എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് തൂഫാൻ പതാക ഉയർത്തി.

ചടങ്ങിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വർണ്ണ, പഞ്ചായത്ത് മെമ്പർമാരായ സീനത്ത് മoത്തിൽ, കെ.കെ സൈഫുദ്ദീൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി സജിത, ഹരിത കർമ്മ സേനാംഗങ്ങളായ ടി.വി രജിത, കെ. രജനി, കെ. നിരോഷ, ആശാവർക്കർമാരായ പി.വി വത്സല, വി. ഷീമ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ദിൽനദാസ് എന്നിവരെ തൂഫാൻ ബാഡ്ജ് ധരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. മനോജ്കുമാർ സ്വാഗതവും അസി. സെക്രട്ടറി സി.സി ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384744/operation-toofan-phase-two-thoofan-thadesham-pattuvam-panchayat-started)