---
title: "മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നടപടി കടുപ്പിച്ച് ഡല്‍ഹി"
english_title: "Rs 500 fine for not wearing mask Delhi tightens action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38474/rs-500-fine-for-not-wearing-mask-delhi-tightens-action"
published_at: "2022-04-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fe41e36e02_vac.jpg"
keywords: []
---

# മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നടപടി കടുപ്പിച്ച് ഡല്‍ഹി

> **Lead Summary:** **ന്യൂഡല്‍ഹി: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

## Article Content

**ന്യൂഡല്‍ഹി: **കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു.

സ്‌കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38474/rs-500-fine-for-not-wearing-mask-delhi-tightens-action)