---
title: "ബദരിയാ നഗറിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ജനങ്ങൾ ഭീതിയിൽ, നഗരസഭയുടെ ഇടപെടൽ എപ്പോൾ?"
english_title: "Stray Dog Menace Taliparamba Badariya Nagar Residents Demand Municipality Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384547/stray-dog-menace-taliparamba-badariya-nagar-residents-demand-action"
published_at: "2026-09-28T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba34053cfd7_IMG-20191107-WA0081.jpg"
keywords: ["Taliparamba News", "Stray Dog Menace", "Kannur News"]
---

# ബദരിയാ നഗറിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; ജനങ്ങൾ ഭീതിയിൽ, നഗരസഭയുടെ ഇടപെടൽ എപ്പോൾ?

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിലെ ബദരിയാ നഗർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. ട്രാൻസ്ഫോർമർ ഏരിയ മുതൽ സ്ട്രീറ്റ് നമ്പർ 8, സർ സയ്യിദ് കോളേജ് റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിലെ ബദരിയാ നഗർ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. ട്രാൻസ്ഫോർമർ ഏരിയ മുതൽ സ്ട്രീറ്റ് നമ്പർ 8, സർ സയ്യിദ് കോളേജ് റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഒരു ഡസനിലധികം തെരുവുനായ്ക്കൾ പല സമയങ്ങളിലും കൂട്ടമായി ഈ പ്രദേശത്ത് തമ്പടിക്കുന്നതായും ഇതുവഴി കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്.പ്രത്യേകിച്ച് പുലർച്ചെ മതപഠനത്തിനായി മദ്രസകളിലേക്ക് പോകുന്ന കുട്ടികൾക്കും സ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും തെരുവുനായ്ക്കളുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.

ഇരുചക്രവാഹന യാത്രക്കാരും നായ്ക്കളുടെ കൂട്ടം റോഡിൽ പ്രത്യക്ഷപ്പെടുമ്പോൾ അപകടസാധ്യത നേരിടുന്നതായും പരാതിയുണ്ട്.തെരുവുനായ ശല്യം സംബന്ധിച്ച് അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ജനങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും നഗരസഭയുടെ ഇടപെടൽ വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384547/stray-dog-menace-taliparamba-badariya-nagar-residents-demand-action)