---
title: "കരിമ്പം ഫാമിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ"
english_title: "MDMA Seized Taliparamba Karimbam Farm Youth Arrested SI Manoj KP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384492/mdma-seized-taliparamba-karimbam-farm-youth-arrested"
published_at: "2026-09-28T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9f6f5bb630_simple-card.jpg"
keywords: ["Taliparamba News", "MDMA Seized", "Drug Arrest", "Kannur Crime News"]
---

# കരിമ്പം ഫാമിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എസ്.ഐ മനോജ് കെ.പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ കരിമ്പം ഫാമിന് സമീപം വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

## Article Content

**തളിപ്പറമ്പ്: **എസ്.ഐ മനോജ് കെ.പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ കരിമ്പം ഫാമിന് സമീപം വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.

വളക്കൈ ചുഴലിയിലെ പുതുവേലിൽ വീട്ടിൽ സുനിൽ ജോസഫ് (29) ആണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന മുണ്ടിൽ നിന്നും 0.160 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

സി.പി.ഒ അഖിൽ രവീന്ദ്രൻ, ഡ്രൈവർ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384492/mdma-seized-taliparamba-karimbam-farm-youth-arrested)