---
title: "സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്ല്യാർക്ക് ജന്മനാടായ കൊയ്യത്ത് ഗംഭീര സ്വീകരണം"
english_title: "Koyyod Umar Musliyar Felicitation Samastha General Secretary Koyyam Valakkai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384483/koyyod-umar-musliyar-felicitation-samastha-general-secretary-koyyam"
published_at: "2026-09-28T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e4d8ebba8_simple-card.jpg"
keywords: ["Koyyam News", "Samastha News", "Valakkai News", "Kannur News", "Koyyod Umar Musliyar News"]
---

# സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്ല്യാർക്ക് ജന്മനാടായ കൊയ്യത്ത് ഗംഭീര സ്വീകരണം

> **Lead Summary:** **വളക്കൈ: **സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്ല്യാർക്ക് ജന്മനാടായ കൊയ്യം മഹല്ല് കമ്മിറ്റിയും ഷൗക്കത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയും ഗംഭീരമായ ആദരവ് നൽകി.

## Article Content

**വളക്കൈ: **സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്ല്യാർക്ക് ജന്മനാടായ കൊയ്യം മഹല്ല് കമ്മിറ്റിയും ഷൗക്കത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയും ഗംഭീരമായ ആദരവ് നൽകി.

ഉസ്താദിനെ ആനയിച്ചുകൊണ്ടുള്ള അൽ ഖസ് വ മെഗാ ദഫിന്റെയും സ്കൗട്ടിന്റെയും അകമ്പടിയിൽ സമസ്ത നേതാക്കൾ, ഉലമാക്കൾ, ഉമറാക്കൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ അണിനിരന്ന റാലി ജാതിമത ഭേദമന്യേ വൻ ജനപങ്കാളിത്തത്തോടെ നടന്നു.

തുടർന്ന് നടന്ന സ്വലാത്ത് മജ്ലിസുന്നൂർ സദസ്സിൽ ഉസ്താദിന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ, കൊയ്യം ശാഖ SKSSF കമ്മിറ്റി, SBV കമ്മിറ്റി, പെരുന്തലേരി മഹല്ല് കമ്മിറ്റി തുടങ്ങിയവർ ആദരം നൽകി.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ മൗലവിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് സയ്യിദ് സ്വലാഹുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സമസ്ത കണ്ണൂർ ജില്ലാ മുശാവറ അംഗം അനസ് ഹൈതമി, ജംഇയ്യത്തുൽ മുഅല്ലിം മുഹമ്മദ് കുഞ്ഞി മദനി, മുൻ മഹല്ല് ഖത്തീബ് ശംസുദ്ധീൻ ഫൈസി, സുഫിയാൻ ബാഖവി, ഹംസ ഉസ്താദ്, നാസർ വളക്കൈ, തമീം ഹൈതമി, മഹല്ല് ഭാരവാഹികളായ അബ്ദുള്ള കെ.പി, ആർ.വി മുഹമ്മദ് കുഞ്ഞി, ഫിറോസ് വളക്കൈ, നവാസ് എൻ, കരീം പി.വി, സുലൈമാൻ എൻ.പി, നാസർ എം.വി, ജലീൽ, അബ്ദുള്ള, ജനീസ്, സുബൈർ പാവന്നൂർ, സമദ്, മുസ്തഫ എൻ.പി, ഹംസ പി, ഫായിസ് കെ.പി, അഷ്റഫ് എൻ.സി, മെഗാ ദഫ് ക്യാപ്റ്റൻ അഷ്റഫ് പി.പി തുടങ്ങിയവർ പങ്കെടുത്തു.മഹല്ല് സെക്രട്ടറി റഫീഖ് കെ.പി സ്വാഗതവും ജോയിന്റ് സെക്രട്ടറി അനസ് കെ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384483/koyyod-umar-musliyar-felicitation-samastha-general-secretary-koyyam)