---
title: "സർ സയ്യദ് കോളേജ്  അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' നടന്നു"
english_title: "Sir Syed College Alumni Meet Thirike 2026 Taliparamba Seminar Hall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384482/sir-syed-college-alumni-meet-thirike-2026-taliparamba"
published_at: "2026-09-28T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e3df64c3d_simple-card.jpg"
keywords: ["Taliparamba News", "Sir Syed College News", "Alumni Meet News", "Kannur News"]
---

# സർ സയ്യദ് കോളേജ്  അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം 'തിരികെ - 2026' കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.പ്രൊഫ. പി മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സർ സയ്യദ് കോളേജ് അലുംനി തളിപ്പറമ്പ് റീജിനൽ ചാപ്റ്റർ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം 'തിരികെ - 2026' കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.പ്രൊഫ. പി മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സർ സയ്യദ് കോളേജ് അലുംനി തളിപ്പറമ്പ് റീജിനൽ ചാപ്റ്റർ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സർ സയ്യദ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും ചരിത്ര അധ്യാപകനായിരുന്ന പദ്മനാഭൻ സാറിന്റെ അനുസ്മരണവും നടന്നു. Rtd. പ്രൊഫ. ഇ.കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.

പൂർവ്വ അധ്യാപകരായ ഡോ.നഫീസബേബി, പ്രൊഫ. ജസീന്ത ലുക്ക, അഡ്വ. എ ജെ ജോസഫ്, രാജേഷ് നമ്പ്യാർ, ഷാൻ മീരാൻ, മുഹമ്മദ് ഹനീഫ സി, സൈനുദ്ധീൻ കരിവെള്ളൂർ, മുഹമ്മദ് ബഷീർ കെ സി, മൂസാൻകുട്ടി വി കെ, മുസ്തഫ ടി, യു പി അബ്ദുറഹിമാൻ, പി എറമു തുടങ്ങിയവർ സംസാരിച്ചു.വിടപറഞ്ഞ തങ്ങളുടെ പ്രിയ അധ്യാപകന്റെ ഓർമ്മകൾ പങ്കിടാനും പൂർവ്വ അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഒരിക്കൽകൂടി മാറ്റുകൂട്ടുന്നതിനും 'തിരികെ - 2026' ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384482/sir-syed-college-alumni-meet-thirike-2026-taliparamba)