---
title: "കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ സമ്മേളനം നടന്നു; ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "KSKTU Taliparamba Area Conference Elected Office Bearers Puliyool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384479/ksktu-taliparamba-area-conference-office-bearers-puliyool"
published_at: "2026-09-28T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9e234a4e2f_simple-card.jpg"
keywords: ["KSKTU News", "Taliparamba News", "Kannur News", "Farmers Union News"]
---

# കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ സമ്മേളനം നടന്നു; ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ സമ്മേളനം ഇന്നലെ പുളിയൂൽ സാംസ്കാരിക നിലയത്തിൽ (സ: വി.എസ് അച്യുതാനന്ദൻ നഗർ) നടന്നു.

## Article Content

**തളിപ്പറമ്പ്: **കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ സമ്മേളനം ഇന്നലെ പുളിയൂൽ സാംസ്കാരിക നിലയത്തിൽ (സ: വി.എസ് അച്യുതാനന്ദൻ നഗർ) നടന്നു.

KSKTU സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ മാസ്റ്റർ, എം.രാഘവൻ, കെ.നാരായണൻ, ടി.ഗോപാലൻ, എം കുഞ്ഞമ്പു, പി.ഷൈനി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.മുകുന്ദൻ (പ്രസിഡന്റ്), സി.വി നളിനി, എം.വി വേണുഗോപാലൻ (വൈസ് പ്രസിഡന്റുമാർ), ടി ബാലകൃഷ്ണൻ (സെക്രട്ടറി), എം.വി രാഘവൻ, വി.വി ചന്ദ്രമതി (ജോയിന്റ് സെക്രട്ടറിമാർ), എം.എം രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും ഇന്ന് (28-9-26) പുളിയൂലിൽ നടക്കും. പൊതുസമ്മേളനം സ: നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384479/ksktu-taliparamba-area-conference-office-bearers-puliyool)