---
title: "കണ്ണൂർ നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച; എട്ട് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ"
english_title: "Kannur Kidnapping Robbery Case Accused Arrested After Eight Years Mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384202/kannur-kidnapping-robbery-case-accused-arrested-after-eight-years"
published_at: "2026-09-25T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6a7c95e791_1000595415.jpg"
keywords: ["Kannur News", "Crime News", "Kannur Town Police", "Arrest News"]
---

# കണ്ണൂർ നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച; എട്ട് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ.

ശ്രീകണ്ഠപുരം പള്ളിപ്പാത്ത് ഹൗസിലെ ബെൻസറാ (40) ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.

2018 ഫെബ്രുവരി 14ന് താവക്കര സ്കൈപാലസിന് സമീപം പർമേശ്വർ ടുഡു എന്ന യുവാവിനെ കാറിൽ ബലമായി പിടിച്ചു കയറ്റി പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ ശേഷം റെയിൽവേ സ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു.

കേസിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മട്ടന്നൂരിൽ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞു വരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി ബൈജു, കെ.പി ബൈജു, സി.പി രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ മട്ടന്നൂരിൽ നിന്നും പിടികൂടിയത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384202/kannur-kidnapping-robbery-case-accused-arrested-after-eight-years)