---
title: "ബി.എസ്‌.എൻ.എൽ 4 ജിയിലേക്ക്‌ കണ്ണൂരും; 100 ടവറാണ്‌ തുടക്കത്തിൽ 4 ജിയിലേക്ക്‌ മാറുന്നത്‌"
english_title: "bsnl 4g in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38420/bsnl-4g-in-kannur"
published_at: "2022-04-20T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fac4191acd_vac.jpg"
keywords: []
---

# ബി.എസ്‌.എൻ.എൽ 4 ജിയിലേക്ക്‌ കണ്ണൂരും; 100 ടവറാണ്‌ തുടക്കത്തിൽ 4 ജിയിലേക്ക്‌ മാറുന്നത്‌

> **Lead Summary:** **കണ്ണൂർ :**ബി.എസ്‌.എൻ.എൽ 4 ജിയിലേക്ക്‌ കണ്ണൂരും.കണ്ണൂർ എസ്‌.എസ്‌.എ.യിൽ 100 ടവറാണ്‌ തുടക്കത്തിൽ 4 ജിയിലേക്ക്‌ മാറുന്നത്‌.കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂർ നഗര പരിസരത്തുമാണ്‌ ഇവ.

## Article Content

**കണ്ണൂർ :**ബി.എസ്‌.എൻ.എൽ 4 ജിയിലേക്ക്‌ കണ്ണൂരും.കണ്ണൂർ എസ്‌.എസ്‌.എ.യിൽ 100 ടവറാണ്‌ തുടക്കത്തിൽ 4 ജിയിലേക്ക്‌ മാറുന്നത്‌.കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂർ നഗര പരിസരത്തുമാണ്‌ ഇവ.

സംസ്ഥാനത്ത്‌ നാല്‌ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 4 ജി വരുന്നത്‌. എസ്‌.എസ്‌.എ.യിലെ പ്രധാന കേന്ദ്രമെന്ന നിലയിലാണ്‌ കണ്ണൂർ വിമാനത്താവളവും പരിസരവും ഇതിനായി തെരഞ്ഞെടുത്തത്‌. ഈ മേഖലയിലെ 100 ടവർ സെപ്‌തംബറിനുള്ളിൽ 4 ജിയിലേക്ക്‌ ഉയർത്തും.

അടുത്ത മാസത്തോടെ ഇതിനുള്ള ഉപകരണങ്ങൾ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ. ഇത്‌ പൂർത്തിയാകുന്നതോടെ നിലവിലുള്ള ടവറുകൾ 4 ജിയിലേക്ക്‌ ഉയർത്താനുള്ള പ്രവർത്തനം ആരംഭിക്കും.സെപ്‌തംബർ മുതൽ ഡിസംബർ വരയുള്ള കാലയളവിൽ ഇത്‌ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. നിലവിൽ എസ്‌.എസ്‌.എ പരിധിയിൽ 855 ടവറുണ്ട്‌.

നിലവിൽ ഇവയെല്ലാം 3 ജിയാണ്‌. ഇവയ്‌ക്ക്‌ ഒന്നര കിലോമീറ്ററാണ്‌ കവറേജ്‌ പരിധി. 4 ജിയാകുന്നതോടെ ടവറുകളുടെ കവറേജ്‌ പരിധി കുറയും.750 മീറ്റർ മുതൽ 1.5 കിലോമീറ്റർ വരെയാണിത്‌.അതിനാൽ കൃത്യമായി കവറേജ്‌ ലഭിക്കുന്നതിന്‌ ടവറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും അനുമതിയായിട്ടുണ്ട്‌. 854 ടവർ പുതുതായി സ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38420/bsnl-4g-in-kannur)