---
title: "MPRAK തളിപ്പറമ്പ യുണിറ്റ് സമ്മേളനം ഒക്ടോബർ 6ന്; പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Mobile Phone Retailers Association Kerala Taliparamba Unit Conference October 6 Poster Release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384169/mprak-taliparamba-unit-conference-october-6-poster-release-mla-govindan-master"
published_at: "2026-09-25T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab655550b491_simple-card.jpg"
keywords: ["Taliparamba News", "Kannur News", "Business News", "MPRAK"]
---

# MPRAK തളിപ്പറമ്പ യുണിറ്റ് സമ്മേളനം ഒക്ടോബർ 6ന്; പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം 2026 ഒക്ടോബർ 6 ചൊവ്വാഴ്ച വൈകുന്നേരം 6.30 മണി മുതൽ തളിപ്പറമ്പ് ബാംബൂ ഫ്രഷ് ഹാളിൽ വെച്ച് നടക്കും.

## Article Content

**തളിപ്പറമ്പ്: **മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് കേരള തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം 2026 ഒക്ടോബർ 6 ചൊവ്വാഴ്ച വൈകുന്നേരം 6.30 മണി മുതൽ തളിപ്പറമ്പ് ബാംബൂ ഫ്രഷ് ഹാളിൽ വെച്ച് നടക്കും.

സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സൽമാന് നൽകി നിർവഹിച്ചു. എംഎൽഎക്കുള്ള യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് ജനറൽ സെക്രട്ടറി മജീദ് സി.കെ നൽകി.

ചടങ്ങിൽ യൂണിറ്റ് ട്രഷറർ വിനോദ് കുമാർ, മുൻ ജില്ലാ ട്രഷറർ നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് മഹ്ഷൂഖ്, ജില്ലാ കമ്മിറ്റി അംഗം നുഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384169/mprak-taliparamba-unit-conference-october-6-poster-release-mla-govindan-master)