---
title: "നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്"
english_title: "Ancharkandy Dental College Student Nithin Raj Death Crime Branch Principal Teacher Accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/384137/ancharkandy-dental-college-student-nithin-raj-death-crime-branch-case-principal"
published_at: "2026-09-25T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab624d2465d8_IMG-20191107-WA0081.jpg"
keywords: ["Crime News", "Ancharkandy Dental College", "Nithin Raj Death Case", "Kerala News"]
---

# നിതിൻ രാജിന്റെ മരണം; പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

> **Lead Summary:** **കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. പ്രിൻസിപ്പാൾ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.

## Article Content

**കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. പ്രിൻസിപ്പാൾ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.

പ്രതി ചേർത്തതിന് പിന്നാലെ ഇരുവരും തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. അധ്യാപകൻ ഡോ. എം കെ റാമാണ് കേസിൽ ഒന്നാം പ്രതി. ഏപ്രിൽ 10നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് നിതിൻ രാജ് ചാടി മരിച്ചത്.

സംസ്ഥാന ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഏപ്രിൽ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/384137/ancharkandy-dental-college-student-nithin-raj-death-crime-branch-case-principal)