---
title: "47 വർഷത്തെ സേവനത്തിന് ശേഷം വിട പറയുന്ന തൃക്കരിപ്പൂരിന്റെ ജനകീയ ഡോക്ടറെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു"
english_title: "Trikaripur Popular Doctor B Jayachandra Shetty Honored By Muslim Youth League After 47 Years Service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383992/trikaripur-doctor-jayachandra-shetty-honored-muslim-youth-league-47-years-service"
published_at: "2026-09-24T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4a0f5be8db_simple-card.jpg"
keywords: ["Kasargod News", "Trikaripur News", "Muslim Youth League News", "Doctor News"]
---

# 47 വർഷത്തെ സേവനത്തിന് ശേഷം വിട പറയുന്ന തൃക്കരിപ്പൂരിന്റെ ജനകീയ ഡോക്ടറെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു

> **Lead Summary:** **തൃക്കരിപ്പൂർ:** നീണ്ട 47 വർഷക്കാലത്തെ സേവനത്തിന് ശേഷം വിട പറയുന്ന തൃക്കരിപ്പൂരിന്റെ ജനകീയ ഡോക്ടർ ബി. ജയചന്ദ്ര ഷെട്ടിയെ മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

## Article Content

**തൃക്കരിപ്പൂർ:** നീണ്ട 47 വർഷക്കാലത്തെ സേവനത്തിന് ശേഷം വിട പറയുന്ന തൃക്കരിപ്പൂരിന്റെ ജനകീയ ഡോക്ടർ ബി. ജയചന്ദ്ര ഷെട്ടിയെ മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

ഡോക്ടറുടെ ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി.ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ഷംഷാദ്, ജില്ലാ കമ്മിറ്റി അംഗം വി.പി.പി. ഷുഹൈബ്, മണ്ഡലം ജനറൽ സെക്രട്ടറി അസ്ഹറുദ്ധീൻ മണിയനോടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സഫീർ വി.പി, ജനറൽ സെക്രട്ടറി ഹാഫിസ് എൻ.കെ.പി, സുഫൈദ് നീലമ്പം, മണ്ഡലം ഭാരവാഹികളായ നസീർ വി.പി.പി, ഷംസു കരോളം എന്നിവരും ഷഫീക് വി.പി.പി, ഷഫീക് പി.പി, സമീർ എം.ടി.പി, സത്താർ എസ്.പി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383992/trikaripur-doctor-jayachandra-shetty-honored-muslim-youth-league-47-years-service)