---
title: "ദേശീയ ആയുർവേദ ദിനം ആചരിച്ചു"
english_title: "National Ayurveda Day Observed At Kurumathur Arya Vaidya Sala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383990/national-ayurveda-day-observed-kurumathur-arya-vaidya-sala"
published_at: "2026-09-24T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab49f692948e_IMG-20191107-WA0184.jpg"
keywords: ["Ayurveda Day News", "Kannur News", "Kurumathur News", "Taliparamba News"]
---

# ദേശീയ ആയുർവേദ ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** കുറുമാത്തൂർ ആര്യവൈദ്യശാല & നഴ്സിംഗ് ഹോമിന്റെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി യോഗപ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** കുറുമാത്തൂർ ആര്യവൈദ്യശാല & നഴ്സിംഗ് ഹോമിന്റെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി യോഗപ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു.

കുറുമാത്തൂർ ആര്യവൈദ്യശാല & നഴ്സിംഗ് ഹോമിന്റെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജയപ്രകാശ് എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നജ്മ മുസ്തഫ ഉദ്ഘാടനം ചെയ്തു.

ഡോ. അതുല്യ ടോം, ഡോ. ബിധുന, ഡോ. അശ്വതി, സുനിൽ കുമാർ, പുഷ്പ, ജനാർദ്ദനൻ, സുഹ്റ, പ്രേമരാജൻ എന്നിവർ സംസാരിച്ചു.കുറുമാത്തൂർ ആര്യവൈദ്യശാല പി.ആർ.ഒ പി.പി. ഷംസീർ സ്വാഗതവും ധനേഷ് എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383990/national-ayurveda-day-observed-kurumathur-arya-vaidya-sala)