---
title: "സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി"
english_title: "Kerala Police Weekly Off Mandatory For All Officers ADGP Instruction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383909/mandatory-weekly-off-for-all-kerala-police-officers-adgp-instruction"
published_at: "2026-09-23T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3923dc077e_1000178397.jpg"
keywords: ["Kerala police news", "Kerala news", "Police holiday"]
---

# സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി വിജയൻ.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി വിജയൻ.

എസ്.എച്ച്.ഒമാർ ഉൾപ്പെടെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.

സേനയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് തന്നെ എല്ലാവർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണം. ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ കാര്യങ്ങൾ നിർവഹിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383909/mandatory-weekly-off-for-all-kerala-police-officers-adgp-instruction)