---
title: "ബംഗളുരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ആലക്കോട് സ്വദേശി മരിച്ചു"
english_title: "bike accident in bengaluru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38388/bike-accident-in-bengaluru"
published_at: "2022-04-20T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f8adad2e72_Untitled-2 web.jpg"
keywords: []
---

# ബംഗളുരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ആലക്കോട് സ്വദേശി മരിച്ചു

> **Lead Summary:** **ബംഗളൂരു: **ഗുണ്ടൽപേട്ടക്ക് സമീപം ബേഗൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ഉദയഗിരി ആലക്കോട് താബോർ കാപ്പിളിപറമ്പിൽ ജെയിംസ് വർക്കിയുടെ മകനും ബംഗളൂരുവിലെ എം.എസ്. രാമയ്യ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റുമായ ജോർജുകുട്ടി ജെയിംസ് ആണ് മരിച്ചത്.

## Article Content

**ബംഗളൂരു: **ഗുണ്ടൽപേട്ടക്ക് സമീപം ബേഗൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ഉദയഗിരി ആലക്കോട് താബോർ കാപ്പിളിപറമ്പിൽ ജെയിംസ് വർക്കിയുടെ മകനും ബംഗളൂരുവിലെ എം.എസ്. രാമയ്യ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റുമായ ജോർജുകുട്ടി ജെയിംസ് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഗുണ്ടൽപേട്ട് കഴിഞ്ഞ് ബേഗൂരിൽ തകലൂർ ഗേറ്റിന് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്നതിനിടെ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെതുടർന്ന് ബൈക്ക് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കനകപുര സ്വദേശികളായ ശേഖർ, സൗന്ദര്യ എന്നിവരെ പരിക്കുകളോടെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38388/bike-accident-in-bengaluru)