---
title: "ജവഹർ ബാൽ മഞ്ച് ലീഡേഴ്സ് മീറ്റ് നടത്തി"
english_title: "Jawahar Bal Manch Leaders Meet Mambaram Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383828/jawahar-bal-manch-leaders-meet-mambaram-kannur"
published_at: "2026-09-22T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab279f4eeb16_1000871862.jpg"
keywords: ["Kannur News", "Mambaram News", "Jawahar Bal Manch News", "Congress News"]
---

# ജവഹർ ബാൽ മഞ്ച് ലീഡേഴ്സ് മീറ്റ് നടത്തി

> **Lead Summary:** മമ്പറം: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് മീറ്റ് നടത്തി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി വി എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

മമ്പറം: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സ് മീറ്റ് നടത്തി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി വി എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ചെയർമാൻ എം പി ഉത്തമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് സ്നേഹഭാഷണം നടത്തി. ടി ഒ മോഹനൻ എംഎൽഎ, വി പി അബ്ദുൾ റഷീദ് തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് നീതുപ്രിയ, ജില്ലാ പ്രസിഡന്റ് ഷസൽഹാരിസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി പി സന്തോഷ് കുമാർ, എ കെ ദീപേഷ്, കെ കെ ഗീത, ബി ആനന്ദബാബു, പി കെ ഇന്ദിര, കെ കെ ബീന, കെ ടി ഹരീഷ്, പി പി രജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383828/jawahar-bal-manch-leaders-meet-mambaram-kannur)