---
title: "'ഗുളികൻ തമ്പാച്ചി ഒരു പഠനം' പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു"
english_title: "Gulikan Thampachi Book Cover Launch Payyanur Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383821/gulikan-thampachi-book-cover-launch-payyanur"
published_at: "2026-09-22T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25ee5e40ae_1000872828.jpg"
keywords: ["Kannur News", "Payyanur News", "Book Release News", "Culture News"]
---

# 'ഗുളികൻ തമ്പാച്ചി ഒരു പഠനം' പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

> **Lead Summary:** പയ്യന്നൂർ: ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ പി രതീഷ്കുമാർ മാസ്റ്ററുടെ ഫോക് ലോർ ഗ്രന്ഥമായ 'ഗുളികൻ തമ്പാച്ചി ഒരു പഠനം' എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ഗ്രാമം പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.

## Article Content

പയ്യന്നൂർ: ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ പി രതീഷ്കുമാർ മാസ്റ്ററുടെ ഫോക് ലോർ ഗ്രന്ഥമായ 'ഗുളികൻ തമ്പാച്ചി ഒരു പഠനം' എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ഗ്രാമം പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.

രാജ്മോഹൻ നീലേശ്വരം, വി പി ബാലഗംഗാധരൻ, മനോജ് കെ സേതു, ഡോ. സി സന്തോഷ്കുമാർ, ഡോ. അനിൽ പുത്തലത്ത്, ജലജ രാജീവ് എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

ഗ്രാമം പ്രതിഭ പ്രസിഡന്റ് പി യു രാജൻ അധ്യക്ഷത വഹിച്ചു. പി കെ സുരേഷ് കുമാർ (എഡിറ്റർ, എതിർദിശ), ഗ്രന്ഥകർത്താവ് പി രതീഷ്കുമാർ, പി യു മനോഹരൻ എന്നിവർ പ്രസംഗിച്ചു. കെ കെ ബാലഗോപാലൻ സ്വാഗതവും എ വി പ്രേമൻ നന്ദിയും പറഞ്ഞു.

എഴുത്തുകാരനും ഫോട്ടോഗ്രാഫറും രക്തദാന ദാതാവും നാടക നടനും ഗ്രാമം പ്രതിഭ നിർവാഹക സമിതി അംഗവുമാണ് രതീഷ്കുമാർ. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ രതീഷ്കുമാർ ഇപ്പോൾ പയ്യന്നൂർ തെരുവിലാണ് താമസം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383821/gulikan-thampachi-book-cover-launch-payyanur)