---
title: "നാഗ്പൂരിൽ വാഹനാപകടത്തിൽ മാണിയൂർ സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Maniyur Youth Died in Road Accident Nagpur Maharashtra News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383792/maniyur-youth-died-road-accident-nagpur-news"
published_at: "2026-09-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab23c76871fb_simple-card-Recovered.jpg"
keywords: ["Accident News", "Kannur News", "Maniyur News", "Nagpur Accident"]
---

# നാഗ്പൂരിൽ വാഹനാപകടത്തിൽ മാണിയൂർ സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **മാണിയൂർ:** മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മാണിയൂർ തരിയേരി സ്വദേശി പി പി കെ ശ്യാംകൃഷ്ണ ആണ് മരിച്ചത്.നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ എഞ്ചിനീയറായിരുന്നു.

## Article Content

**മാണിയൂർ:** മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മാണിയൂർ തരിയേരി സ്വദേശി പി പി കെ ശ്യാംകൃഷ്ണ ആണ് മരിച്ചത്.നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ എഞ്ചിനീയറായിരുന്നു.

20ന് ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രി വളപ്പിലാണ് അപകടം. കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് നടന്നു പോവുകയായിരുന്ന ശ്യാംകൃഷ്ണനെ ഇടിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എഞ്ചിനീയറുമായ അമൻ (26) ഗുരുതര പരിക്കുകളോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ആറ് മാസം മുൻപാണ് ശ്യാംകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്.

സിപിഐഎം തരിയേരി ബ്രാഞ്ച് മെമ്പർ പി പി കെ ബാലകൃഷ്ണന്റെയും എൻ ബീനയുടെയും മകനാണ്. സഹോദരൻ: ശരത്കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383792/maniyur-youth-died-road-accident-nagpur-news)