---
title: "തളിപ്പറമ്പിൽ ലഹരി ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി പിടിയിൽ"
english_title: "UP Native Arrested With Tobacco Products Taliparamba Excise Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383617/up-native-arrested-tobacco-products-taliparamba-excise"
published_at: "2026-09-21T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b97b11eb1_simple-card.jpg"
keywords: ["Taliparamba News", "Kannur Excise News", "Tobacco Seizure News", "Drug Arrest News"]
---

# തളിപ്പറമ്പിൽ ലഹരി ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയും പാർട്ടിയും ചേർന്ന് തളിപ്പറമ്പ്, മന്ന, പുഷ്പഗിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മന്നയിൽ വെച്ച് ലഹരി ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി പിടിയിലായി.സുധാമ ചൗഹാൻ എന്നയാൾക്കെതിരെ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയും പാർട്ടിയും ചേർന്ന് തളിപ്പറമ്പ്, മന്ന, പുഷ്പഗിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മന്നയിൽ വെച്ച് ലഹരി ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി പിടിയിലായി.സുധാമ ചൗഹാൻ എന്നയാൾക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ് ഭാഗങ്ങളിൽ പുകയില ഉൽപ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും എത്തിച്ച് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ.രണ്ടുദിവസം മുമ്പ് തളിപ്പറമ്പ് പോലീസ് ഇയാളുടെ കൂട്ടാളിയെ ലഹരി ഉൽപ്പന്നങ്ങളുമായി പിടികൂടിയിരുന്നു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, സിവിൽ എക്സൈസ് ഓഫീസർ വിനീഷ് കെ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383617/up-native-arrested-tobacco-products-taliparamba-excise)