---
title: "തളിപ്പറമ്പ് ചിറവക്കിൽ പരിശോധനക്കിടെ എംഡിഎംഎയുമായി പട്ടുവം സ്വദേശി പിടിയിലായി."
english_title: "MDMA Seized Taliparamba Chiravakku Youth Arrested Police Raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383596/mdma-seized-taliparamba-chiravakku-youth-arrested"
published_at: "2026-09-21T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab09d9caec16_simple-card.jpg"
keywords: ["Taliparamba News", "MDMA Seizure News", "Kannur Crime News", "Drug Case News"]
---

# തളിപ്പറമ്പ് ചിറവക്കിൽ പരിശോധനക്കിടെ എംഡിഎംഎയുമായി പട്ടുവം സ്വദേശി പിടിയിലായി.

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി.ചിറവക്കിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് പട്ടുവം സ്വദേശിയായ യുവാവ് പിടിയിലായത്. തളിപ്പറമ്പ് എസ്ഐ അസ്ബർ ബാബു, എഎസ്ഐ ഇബ്രാഹിം സീരകത്ത്, എസ്‌സിപിഒ പവിത്രൻ, ഡ്രൈവർ സിപിഒ രമേശ് എന്നിവർ ചേർന്ന് ഇന്നലെ നടത്തിയ പരിശോധനക്കിടെയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി.ചിറവക്കിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് പട്ടുവം സ്വദേശിയായ യുവാവ് പിടിയിലായത്. തളിപ്പറമ്പ് എസ്ഐ അസ്ബർ ബാബു, എഎസ്ഐ ഇബ്രാഹിം സീരകത്ത്, എസ്‌സിപിഒ പവിത്രൻ, ഡ്രൈവർ സിപിഒ രമേശ് എന്നിവർ ചേർന്ന് ഇന്നലെ നടത്തിയ പരിശോധനക്കിടെയാണ് സംഭവം.

കുന്നരുവിലെ പുന്നക്കൻ വീട്ടിൽ കെ വി കുഞ്ഞഹമ്മദിന്റെ മകൻ പി മുജീബ് റഹ്മാൻ (34)നെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.762 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 8000 രൂപയും സ്മാർട്ട്‌ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് പരിശോധനക്കിടെ വാഹനം നിർത്തി ഓടി പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ദേഹ പരിശോധനയിൽ ഷർട്ടിന്റെ കൈ മടക്കിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ എളമ്പേരത്തുള്ള ഒരാൾ തന്നതാണെന്ന് പ്രതി പറഞ്ഞു.റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383596/mdma-seized-taliparamba-chiravakku-youth-arrested)