---
title: "കണ്ണപുരത്ത് ബുള്ളറ്റ് ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു"
english_title: "Kannapuram Bullet Bike Accident Expatriate Died Kannur News"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383465/kannapuram-bullet-bike-accident-expatriate-died"
published_at: "2026-09-19T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae7b05b862e_IMG-20191107-WA0206.jpg"
keywords: ["Kannapuram Accident News", "Kannur News", "Road Accident News", "MIMS Hospital News"]
---

# കണ്ണപുരത്ത് ബുള്ളറ്റ് ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

> **Lead Summary:** **കണ്ണപുരം: **റോഡരികിൽ വാഹനം നിർത്തി നടന്നു പോകുന്നതിനിടെ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണപ്പെട്ടു.അഞ്ചാംപീടിക കോലത്തുവയൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട് വീട്ടിൽ നിർമ്മൽ കുമാർ ആണ് മരണപ്പെട്ടത്.

## Article Content

**കണ്ണപുരം: **റോഡരികിൽ വാഹനം നിർത്തി നടന്നു പോകുന്നതിനിടെ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണപ്പെട്ടു.അഞ്ചാംപീടിക കോലത്തുവയൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട് വീട്ടിൽ നിർമ്മൽ കുമാർ ആണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് യോഗശാലക്ക് സമീപം ഇരിണാവ് റോഡിലായിരുന്നു അപകടം. റോഡരികിൽ വാഹനം നിർത്തി തൊട്ടടുത്ത കടയിലേക്ക് പോകുന്നതിനിടെയാണ് ബുള്ളറ്റ് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.മാതാവിന് അസുഖം കാരണം ദിവസങ്ങൾക്ക് മുമ്പാണ് സൗദിയിൽ നിന്നും നിർമ്മൽ കുമാർ നാട്ടിലെത്തിയത്.

പരേതനായ ഗോവിന്ദൻ നമ്പ്യാരുടെയും കമലയുടെയും മകനാണ്. ഭാര്യ: രാഗിണി പി, ചെറുകുന്ന്. മകൾ: അഞ്ജു. മരുമകൻ: മനീഷ്, ഏഴിലോട്. സഹോദരൻ: പരേതനായ രാജേഷ്.കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383465/kannapuram-bullet-bike-accident-expatriate-died)