---
title: "ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി; ബംഗ്ലാദേശി പൗരൻ പിടിയിൽ"
english_title: "Ezhimala Naval Academy Fake Documents Bangladeshi Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383446/ezhimala-naval-academy-bangladeshi-fake-documents-arrested"
published_at: "2026-09-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae606b9ae03_IMG-20191107-WA0074.jpeg"
keywords: ["Ezhimala Naval Academy News", "Payyannur News", "Kannur News", "Bangladeshi Arrest News"]
---

# ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി; ബംഗ്ലാദേശി പൗരൻ പിടിയിൽ

> **Lead Summary:** **പയ്യന്നൂർ:** രാജ്യത്തെ ഏറ്റവും അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ.

## Article Content

**പയ്യന്നൂർ:** രാജ്യത്തെ ഏറ്റവും അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ.

ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഇയാൾ അക്കാദമിയിൽ ജോലി ചെയ്തുവന്നിരുന്നത്. ഇയാളുടെ പക്കലുള്ള വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നു.

ബംഗാൾ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു.രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബംഗ്ലാദേശി പൗരനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383446/ezhimala-naval-academy-bangladeshi-fake-documents-arrested)