---
title: "തെരുവുനായ ശല്യത്തിന് പരിഹാരം: ഒരേക്കറിൽ പ്രത്യേക കേന്ദ്രം പരിഗണനയിൽ; ബ്ലോക്ക് പഞ്ചായത്ത് ഇടപെടണം: പട്ടുവം പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Stray Dog Menace Solution Special Center Pattuvam Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383416/stray-dog-menace-solution-pattuvam-panchayat-special-center"
published_at: "2026-09-19T12:50:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae3e9481e3c_1000866407.jpg"
keywords: ["Pattuvam Panchayat News", "Stray Dog Issue News", "Taliparamba News", "Kannur News"]
---

# തെരുവുനായ ശല്യത്തിന് പരിഹാരം: ഒരേക്കറിൽ പ്രത്യേക കേന്ദ്രം പരിഗണനയിൽ; ബ്ലോക്ക് പഞ്ചായത്ത് ഇടപെടണം: പട്ടുവം പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **തളിപ്പറമ്പ്: **പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി തെരുവുനായകളെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ഒരുക്കണമെന്ന നിർദേശം.സൗഹൃദ സംഗമത്തിൽ സംസാരിക്കവെയാണ് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**തളിപ്പറമ്പ്: **പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി തെരുവുനായകളെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ഒരുക്കണമെന്ന നിർദേശം.സൗഹൃദ സംഗമത്തിൽ സംസാരിക്കവെയാണ് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചായത്ത് പരിധിയിലെ ജനങ്ങൾ നേരിടുന്ന വിവിധ പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യമായ നിർദേശങ്ങൾ ലഭിക്കുന്ന പക്ഷം അവ ഗൗരവത്തോടെ പരിഗണിച്ച് നടപ്പാക്കാൻ പഞ്ചായത്ത് തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു.തെരുവുനായ ശല്യം പല പ്രദേശങ്ങളിലും ജനജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പ്രത്യേക സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നത്.

അനുയോജ്യമായ സ്ഥലം കണ്ടെത്തി തെരുവുനായകൾക്കായി സംരക്ഷണ-നിയന്ത്രണ കേന്ദ്രം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏകദേശം ഒരേക്കർ സ്ഥലത്ത് തെരുവുനായകൾക്കായി പ്രത്യേക കേന്ദ്രം ഒരുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

തെരുവുനായകൾക്ക് ഭക്ഷണം നൽകുകയും സംരക്ഷണത്തിൽ താൽപര്യം കാണിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാൽ തെരുവുനായകളെ ക്രമമായി പരിപാലിക്കുന്നതിനും പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ശാസ്ത്രീയവും കൃത്യവുമായ സംവിധാനം ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383416/stray-dog-menace-solution-pattuvam-panchayat-special-center)