---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ് റംസാൻ കിറ്റ് വിതരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു"
english_title: "Ramadan kit distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38324/ramadan-kit-distribution"
published_at: "2022-04-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ec9d3ca88d_vac.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ് റംസാൻ കിറ്റ് വിതരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം 80-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ റംസാൻ കിറ്റ് വിതരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു.

## Article Content

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം 80-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ റംസാൻ കിറ്റ് വിതരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു.

സ്നേഹസംഗമത്തോടനുബന്ധിച്ച് നടത്തിയ റംസാൻ കിറ്റ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂൽ അദ്ധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ കൗൺസിലർ മനോജ് സി.പി, ഇർഷാദ് എസ്, മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ജാബിർ തങ്ങൾ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി അശ്രഫ്, മഹല്ല് സെക്രട്ടറി മിഖ്ദാദ് ചപ്പൻ, ഇൻകാസ് ഖത്തർ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് സുലൈമാൻ കടുങ്ങാൻ, അഷ്ക്കർ കായക്കൂൽ കാസിം വി.യം, വാഹിദ് പനാമ, ശിഹാബ് മുക്കോല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38324/ramadan-kit-distribution)