---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Macheri Purushothaman 40th Death Anniversary IRPC Donation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383230/macheri-purushothaman-death-anniversary-irpc-donation"
published_at: "2026-09-18T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacb5b67d2c9_IMG-20191107-WA0206.jpg"
keywords: ["Mayyil News", "Kannur News", "CPIM News", "Kerala News"]
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ: **കട്ടോളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന മാച്ചേരി പുരുഷോത്തമന്റെ നാൽപ്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.

## Article Content

**മാണിയൂർ: **കട്ടോളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന മാച്ചേരി പുരുഷോത്തമന്റെ നാൽപ്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി വാർഡ് മെമ്പർ എം പി ശൈലജയുടെ അധ്യക്ഷതയിൽ സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി.

സി പി ഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ, പി സജേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി പി സജീവൻ, പി അനീശൻ, ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷിബിൻ, വേശാല മേഖല സെക്രട്ടറി ബൈജേഷ് കെ പി, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

സി പി ഐ (എം) വേശാല ലോക്കൽ കമ്മിറ്റി അംഗം കെ ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383230/macheri-purushothaman-death-anniversary-irpc-donation)